തെക്കൻ ലെബനനിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ പുതിയ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കകം ശനിയാഴ്ച പുലർച്ചെയുണ്ടായ വ്യോമ-ഡ്രോൺ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു. ഇതോടെ മേഖലയിൽ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ കരാർ വീണ്ടും ലംഘിക്കപ്പെട്ടു. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെയാണ് യു.എസും ഖത്തറും മധ്യസ്ഥത വഹിച്ച വെടിനിർത്തൽ കരാർ നിലവിൽ വന്നത്.
തെക്കൻ ലെബനനിൽ ഇസ്രായേലിന്റെ വ്യോമാക്രമണം
