തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ദ പാരഡൈസ്’ ലെ വില്ലന്‍ വേഷം ചെയ്യുന്ന ബോളിവുഡ് താരം രാഘവ് ജൂയലിന്റെ ക്യാരക്ടര്‍ ഗ്ലിംസ് വീഡിയോ പുറത്ത്. വിക്രം മാലിക് എന്ന് പേരുള്ള നെഗറ്റീവ് ക്യാരക്ടര്‍ ആയാണ് രാഘവ് ഈ ചിത്രത്തിലെത്തുന്നത്. ‘കില്‍’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ബോളിവുഡ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് രാഘവ് ജൂയാല്‍. 2026 ഓഗസ്റ്റ് 21 ന് ചിത്രം ആഗോള റിലീസായി എത്തും. സ്റ്റൈലിഷ് വില്ലനായാണ് രാഘവ് ജൂയലിനെ ഗ്ലിമ്പ്സ് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴുത്തില്‍ ഒട്ടേറെ സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ ലുക്കില്‍, നായകനായ നാനിയുടെ ജഡാല്‍ എന്ന കഥാപാത്രത്തെ തേടിയെത്തുന്ന വിക്രം മാലിക് എന്ന കഥാപാത്രത്തെ സ്റ്റൈലിഷ് എന്‍ട്രി ആണ് ഗ്ലിമ്പ്സ് വീഡിയോയുടെ ഹൈലൈറ്റ്. ബോളിവുഡ് താരം രാഘവ് ജൂയാല്‍, സമ്പൂര്‍ണേഷ് ബാബു, മോഹന്‍ ബാബു, സോണാലി കുല്‍ക്കര്‍ണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
