കേരളത്തിലെ പാര്‍ട്ടിയെ കഴിഞ്ഞ കുറച്ചു കാലം കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ലാതാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചു എന്നതാണ് വാസ്തവം. ഇത് പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രയോഗത്തില്‍ ഒരു സാധാരണ തെരഞ്ഞെടുപ്പ് പാര്‍ട്ടിയുമായി മാറിയിട്ട് കാലമേറെയായി. ചങ്ങാത്തമുതലാളിത്തം എന്നാല്‍ എന്തെന്ന് ആര്‍ക്കെങ്കിലും പ്രായോഗികമായി പഠിക്കണമെങ്കില്‍ അത് കേരളത്തിലെ ചില പാര്‍ട്ടി നേതാക്കളെ പരിശോധിച്ചാല്‍ വലിയ ഗവേഷണപ്രബന്ധം തന്നെ തയ്യാറാക്കാന്‍ സാധിക്കും. ഉന്നതനേതൃത്വം തന്നെ ഇങ്ങനെ രൂപപ്പെട്ടു വരുന്നത് കമ്മ്യൂണിസ്റ്റ് സംഘടനാ രീതി കൈമോശം വന്ന ഒരു സാധാരണ പാര്‍ട്ടി ആയ തുകൊണ്ടാണ്. സംഘടനയ്ക്കകത്ത് നിര്‍ബന്ധമായും ഉണ്ടാകേണ്ട വിമര്‍ശനവും സ്വയംവിമര്‍ശനവും വേണ്ട പരിഹാരവും ആവശ്യമായ നിലയില്‍ നടക്കാത്തത് കൊണ്ടാണ് ഇതൊരു സാധാരണ പാര്‍ട്ടിയായി മാറിയത്. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’. വി കുഞ്ഞികൃഷ്ണന്‍. കേരള ബുക് സ്‌റ്റോര്‍ പബ്‌ളിഷേഴ്‌സ്. വില 100 രൂപ.
