മുൻ സർക്കാരിൻറെ കാലത്തുണ്ടാക്കിയ സാമ്പത്തിക ബാധ്യതകൾ വിശദീകരിച്ച് ബജറ്റിന്റെ ആദ്യഭാഗം. കിഫ്ബി സമഗ്രമായി പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കിഫ്ബി പലിശ സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ കൂടുതലാണ്. കിഫ്ബി പരിഷ്കരിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കും. കിഫ്ബിയുടെ പദ്ധതികൾക്ക് 3500 കോടി രൂപയുടെ വായ്പ കണ്ടെത്തേണ്ട ബാധ്യതയും ഈ സർക്കാരിൻറെ ചുമലിലാണ്. മുൻ സർക്കാർ പദ്ധതി ചെലവ് പെരുപ്പിച്ചു കാട്ടി. ധവളപത്രത്തിൽ കണ്ടെത്തിയിരിക്കുന്ന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ബജറ്റ് അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
മുൻ സർക്കാരിൻറെ കാലത്തുണ്ടാക്കിയ സാമ്പത്തിക ബാധ്യതകൾ വിശദീകരിച്ച് ബജറ്റിന്റെ ആദ്യഭാഗം
