പൊതുജന ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെന്നും കേരളത്തിലെ സാമൂഹിക അവസ്ഥ സ്തംഭനാവസ്ഥയിലാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. വലിയ സാമ്പത്തിക വെല്ലുവിളിയാണ് നേരിടുന്നതെന്നും 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ട്, വാർഷിക പദ്ധതിയിൽ 20500 കോടിയുടെ കുറവാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുൻ ബജറ്റ് റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡിന്റെ കാര്യത്തിൽ തെറ്റായ അനുമാനം നടത്തിയെന്നും, പ്രതീക്ഷിത വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുൻ സർക്കാർ വാർഷിക പദ്ധതി തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിലെ സാമൂഹിക അവസ്ഥ സ്തംഭനാവസ്ഥയിലാണെന്നും മുഖ്യമന്ത്രി
