കരുവന്നൂര്‍ കേസില്‍ എംകെ കണ്ണനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ബുധനാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗം കണ്ണന് ഇഡി നോട്ടീസ് നല്കി. സെപ്തംബര്‍ 29ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും സുഖം ഇല്ലാത്തതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. ഒക്ടോബറില്‍ സ്വത്ത് വിവരങ്ങളുടെ പട്ടിക എത്തിക്കാന്‍ ഇഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ഭാഗികമായ രേഖകള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. പിന്നീട് ഇപ്പോഴാണ് ഈ ഡി ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെടുന്നത്.
കരുവന്നൂര്‍ കേസില്‍ എംകെ കണ്ണനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും
