അജിത് പവാർ വിഭാഗത്തെ യഥാർത്ഥ എൻ സി പി യായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു. ശരദ് പവാര്‍ വിഭാഗം പുതിയ പേരും ചിഹ്നവും സമര്‍പ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നൽകി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോടെ നിലവിലെ എന്‍സിപിയെന്ന പാര്‍ട്ടി പേരും ചിഹ്നവും ഉള്‍പ്പെടെ അജിത് പവാർ പക്ഷത്തിനായിരിക്കും ഇനി ഉപയോഗിക്കാനാകുക. തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എന്‍സിപി ശരദ് പവാര്‍ വിഭാഗം അറിയിച്ചു. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് പാർട്ടി പിളർത്തി അജിത് പവാർ വിഭാഗം ബിജെപിക്കൊപ്പം ചേർന്നത്.
അജിത് പവാർ വിഭാഗത്തെ യഥാർത്ഥ എൻ സി പി യായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു
