മുഖ്യമന്ത്രിയുടെ ചില പ്രവർത്തനങ്ങൾ കാണുമ്പോൾ അദ്ദേഹം ഒരു വിഭാഗത്തിന്റെ മാത്രം മുഖ്യമന്ത്രിയാണോ എന്ന തോന്നലുണ്ടാക്കുന്നുവെന്ന് ഓർത്തഡോക്സ് സഭാ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്. സമുദായാംഗങ്ങളെ വിഘടിപ്പിച്ചു നിർത്തി വോട്ടുനേടാനാണ് രാഷ്ട്രീയ കക്ഷികളെല്ലാം ശ്രമിക്കുന്നത്. എന്നാൽ സമുദായത്തെ തകർക്കാനുള്ള നീക്കമുണ്ടായാൽ അതിനുള്ള തിരിച്ചടി നൽകാൻ നിർബന്ധിതരാകും. സ്നേഹം നടിച്ചു മിണ്ടാതിരിക്കുന്ന രാഷ്ട്രീയക്കാരെയല്ല, മറിച്ചു നീതിന്യായ വ്യവസ്ഥ തിരിച്ചറിഞ്ഞു പ്രതികരിക്കുന്ന രാഷ്ട്രീയ നേതാക്കളെയാണു നാടിനാവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഴുവൻ ആളുകളുടെയും മുഖ്യമന്ത്രിയാണു താനെന്നു പിണറായി വിജയൻ ഓർക്കണമെന്ന് ഓർത്തഡോക്സ് സഭാ മാധ്യമ വിഭാഗം പ്രസിഡന്റ്
