നാല് വർഷ ബിരുദ പ്രോഗ്രാമുകളുടെ നിയമാവലിക്ക് അംഗീകാരം നൽകുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയായി കാലിക്കറ്റ് സർവകലാശാല. അടുത്ത വർഷം മുതൽ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ വിദ്യാർത്ഥികൾക്ക് നിയമാവലി ബാധകമാകും. പുതിയ ബിരുദ പാഠ്യപദ്ധതി രൂപവത്കരണത്തിനായി അധ്യാപകർക്ക് നേരത്തെ ക്ലാസുകൾ നൽകിയിരുന്നു. ഗവേഷണ നിയമാവലി 2023ന്റെ ഭേദഗതിക്കും ഇന്നലെ ചേർന്ന യോഗം അംഗീകാരം നൽകി.
നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ നിയമാവലിക്ക് അംഗീകാരം നൽകി കാലിക്കറ്റ് സർവകലാശാല
