കോഴിക്കോട് എന്‍.ഐ.ടി അധ്യാപിക ഷൈജ ആണ്ടവനെ പുറത്താക്കണമെന്നും, അധ്യാപിക സമൂഹത്തില്‍ കലാപം ഉണ്ടാക്കാന്‍ വേണ്ടി ശ്രമിച്ചുവെന്നും, ഷൈജ ആണ്ടവനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണമെന്നും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് അധ്യാപികയുടെ വീടിന് മുന്നില്‍ ഫ്ലക്സ് വെച്ച് പ്രതിഷേധിച്ചത്. ഇത് ഗാന്ധിയുടെ രാഷ്ട്രമാണ് ഗോഡ്സേയുടെതല്ല മാഡം എന്ന് ഇംഗ്ലീഷിലും മലയാളത്തിലുമെഴുതിയ ഫ്ലക്സ് ആണ് ഡിവൈഎഫ്ഐ ചാത്തമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചത്.
ഷൈജ ആണ്ടവന്റെ വീടിന് മുന്നില്‍ ഡിവൈഎഫ്ഐ പ്രതിഷേധം
