1670-ൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബ് നിലവിലുള്ള ക്ഷേത്രം തകർത്ത് പള്ളി പണിതതാണെന്നാണ് ഹിന്ദു ഗ്രൂപ്പുകൾ വാദിക്കുന്നത്. മഥുരയിലെ ശ്രീകൃഷ്ണൻ്റെ ജന്മസ്ഥലമാണിതെന്നാണ് അവർ അവകാശപ്പെടുന്നത്. അതോടൊപ്പം മുഗൾ ഭരണാധികാരി ഔറംഗസീബ് കേശവദേവ് ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) മറുപടിയായി വെളിപ്പെടുത്തി. കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിൻ്റെ ഭാഗമായിരുന്നു ക്ഷേത്രമെന്നും, മുമ്പ് കേശവദേവിൻ്റെ ക്ഷേത്രം നിലനിന്നിരുന്ന കത്ര കുന്നിൻ്റെ ഭാഗങ്ങൾ നസുൽ കുടിയാന്മാരുടെ കൈവശമായിരുന്നില്ല. ഈ ഭാഗങ്ങൾ പൊളിച്ചുമാറ്റിയ സ്ഥലമാണ് ഔറംഗസീബ് പള്ളിക്ക് വേണ്ടി ഉപയോഗിച്ചതെന്നും മറുപടിയിൽ പറയുന്നുണ്ട്.
ഔറംഗസേബ് ക്ഷേത്രം പൊളിച്ചാണ് ഷാഹി ഈദ്ഗാ മസ്ജിദ് നിർമിച്ചതെന്ന് എ എസ് ഐ
