2016ൽ എംഎൽഎ ആയ ശേഷമുള്ള പികെശശിയുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനും, ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി ആരോപണങ്ങളിൽ തെളിവുകൾ ലഭിച്ചെന്നും അന്വേഷണം ശക്തമാക്കുകയാണെന്നും സിപിഎം സംസ്ഥാന നേതൃത്വം.സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗമായ പി.കെ. ശശിക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് തെളിവുകൾ സഹിതം മണ്ണാർക്കാട് ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു മുന്നിൽ വെച്ചിരിക്കുന്നത്. 2010 ൽ മണ്ണാർക്കാട് പാർട്ടി ഏരിയ കമ്മിറ്റി ഓഫീസായ നായനാർ സ്മാരകത്തിൻ്റെ നിർമ്മാണത്തിൽ ബാക്കി വന്ന പത്തുലക്ഷം രൂപ പി.കെ. ശശിയുടെ റൂറൽ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും. 2017 ൽ ജില്ലാ സമ്മേളനം നടത്തിയ വകയിലും ശശിയുടെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ മാറ്റിയതിൻ്റെ തെളിവുകളും പരിശോധിക്കുന്നുണ്ട്.
പി കെ ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി ആരോപണങ്ങളിൽ തെളിവുകൾ ലഭിച്ചതോടെ അന്വേഷണം ശക്തമാക്കി സിപിഎം
