കഴിഞ്ഞ മാസം 21നാണ് ഹരിയാന അതിര്ത്തിയില് കര്ഷകസമരത്തിനിടെ ഇരുപത്തിയൊന്നുകാരനായ ശുഭ്കരണ് സിംഗ് മരിച്ചത്. സംഭവത്തില് ജുഡീഷ്യല് അന്വേഷണത്തിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. ഒരു റിട്ടയേഡ് ജഡ്ജ് ആയിരിക്കും അന്വേഷണ സമിതിയുടെ അധ്യക്ഷൻ. രണ്ട് എഡിജിപിമാരും സമിതിയില് ഉള്പ്പെട്ടിരിക്കും. കര്ഷകന്റെ മരണത്തില് അന്വേഷണം വൈകിപ്പിക്കുന്നതില് പഞ്ചാബിനെ കോടതി വിമര്ശിച്ചു. എന്തു തരം ബുള്ളറ്റുകളും പെല്ലറ്റുകളുമാണ് അന്ന് ഉപയോഗിച്ചതെന്ന് ചോദിച്ച കോടതി ഹരിയാന സര്ക്കാരിനോട് ഇതിന്റെ വിശദാംശങ്ങള് സമര്പ്പിക്കാനും ആവശ്യപ്പെട്ടു.
കര്ഷകസമരത്തിനിടെ കര്ഷകൻ മരിച്ച സംഭവത്തില് ജുഡീഷ്യല് അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
