നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് സഭാ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പൊലീസ് ബാന്റ് വായിച്ചത്. വരികള്‍ വായിക്കാതെ സംഗീതം മാത്രമാണ് ഉണ്ടായിരുന്നത്. വന്ദേമാതരം മുഴുവന്‍ വായിക്കണമെന്ന് ലോക്ഭവന്റെ നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ല. അവസാനഭാഗത്തും വന്ദേ മാതരം വായിച്ചു. അതേസമയം കേന്ദ്രത്തിന് എതിരെ നയപ്രഖ്യാപനത്തില്‍ പരാമര്‍ശമില്ല. കേന്ദ്ര സര്‍ക്കാരുമായുള്ള ക്രിയാത്മക ഇടപെടലില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ച് വിശ്വസിക്കുന്നു. കേന്ദ്രത്തില്‍ നിന്ന് അവകാശപ്പെട്ട സാമ്പത്തിക വിഹിതവും പരിഗണനയും ഉറപ്പാക്കാനുള്ള ശ്രമം ശക്തിപ്പെടുത്തും എന്നാണ് നയപ്രഖ്യാപനത്തില്‍ പറയുന്നത്. നയപ്രഖ്യാപന പ്രസംഗം ഒരു മണിക്കൂര്‍ 13 മിനുട്ട് നീണ്ടു.
സഭാ നടപടികള്‍ ആരംഭിച്ചത് വന്ദേമാതരം ആലപിച്ചുകൊണ്ട്
