കടമെടുപ്പ് പരിധിയിൽ കേരളത്തിൻ്റെ ഹർജി പരിഗണിക്കവെ ഇരുപക്ഷത്ത് നിന്നും രാഷ്ട്രീയമല്ല, ഗൗരവകരമായ ചർച്ചകളാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിന് 13,600 കോടി വായ്പയെടുക്കാൻ അനുമതി നൽകാമെന്നും ഇതിന് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാൽ ഹർജി പിൻവലിക്കില്ലെന്നും കേരളത്തിന് അർഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നും കേരള സർക്കാർ വ്യക്തമാക്കി. ചർച്ചകൾ തുടർന്നു കൂടെയെന്ന് ജസ്റ്റിസ് കെ.വി വിശ്വനാഥൻ പറഞ്ഞപ്പോൾ ചർച്ചയ്ക്ക് ഇനി കാര്യമില്ലെന്നും അടിയന്തര ആവശ്യം കണക്കിലെടുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഇതേ തുടർന്ന് മാർച്ച് 6,7 തീയതികളിൽ വാദം കേൾക്കുന്നതിനായി ഹർജി മാറ്റി.
വായ്പയെടുക്കാൻ അനുമതി നൽകാമെന്നും അതിനായി സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിക്കണമെന്നും കേന്ദ്രം
