മസാലബോണ്ട് കേസില്‍ തോമസ് ഐസക് ഹാജരാകണമെന്ന് ഇഡി ഹൈക്കോടതിയിൽ അറിയിച്ചു. ഐസക്കിന് എല്ലാ വിവരങ്ങളുമറിയാമെന്നും, അറസ്റ്റ് ഉണ്ടാകില്ല, ചോദ്യംചെയ്യല്‍ ചിത്രീകരിക്കുമെന്നും ഇഡി കോടതിയെ അറിയിച്ചു. അതോടൊപ്പം ഇ ഡിക്ക് മുൻപിൽ ഹാജരാകാൻ തയ്യാറെന്ന് കിഫ്ബി വ്യക്തമാക്കി. സി ഇ ഒ ഹാജരാകില്ലെന്നും പകരം ഡി ജി എം ഹാജരാകുമെന്നും കിഫ്ബി ഹൈക്കോടതിയെ അറിയിച്ചു. തത്കാലം കിഫ്ബിയുടെ ഫിനാൻസ് ഡി ജി.എം ഹാജരാകുന്നതിൽ എതിർപ്പില്ലെന്ന് ഇഡിയും അറിയിച്ചു.
മസാലബോണ്ട് കേസില്‍ തോമസ് ഐസക് ഹാജരാകണമെന്ന് ഇഡി
