മാവോയിസ്റ്റ് ബന്ധമുള്ള തൃശ്ശൂര്‍ സ്വദേശിയായ മനോജിനെ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് തീവ്രവാദ വിരുദ്ധ സേന പിടികൂടി. മാവോയിസ്റ്റുകൾക്കിടയിലെ സന്ദേശവാഹകനാണ് ഇയാളെന്നാണ് വിവരം. കമ്പനി ദളം കേന്ദ്രീകരിച്ചാണ് മനോജ് പ്രവര്‍ത്തിക്കുന്നത്. 14 യുഎപിഎ കേസുകളിൽ പ്രതിയാണ്. അരീക്കോടുള്ള തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് എറണാകുളത്തെത്തി സൗത്ത് റെയിൽവെ സ്റ്റേഷനിൽ വച്ച് ഇയാളെ പിടികൂടിയത്. വയനാട്ടിലെ കുഴിബോംബ് സംഭവത്തിന് ശേഷം തീവ്രവാദ വിരുദ്ധ സേന മനോജിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
മാവോയിസ്റ്റ് ബന്ധമുള്ളയാളെ എറണാകുളത്തു നിന്നും തീവ്രവാദ വിരുദ്ധ സേന പിടികൂടി
