1 38

ജാഫര്‍ ഇടുക്കിയെ ടൈറ്റില്‍ കഥാപാത്രമാക്കി അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ആമോസ് അലക്‌സാണ്ടര്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ഡാര്‍ക്ക് ഹൊറര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അജു വര്‍ഗീസ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അസാധാരണമായ ഒരു കഥാപാത്രമാണ് ആമോസ് അലക്‌സാണ്ഡര്‍. ഈ കഥാപാത്രത്തിലൂടെ ജാഫര്‍ ഇടുക്കിയുടെ ഗ്രാഫ് ഉയരുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍. കലാഭവന്‍ ഷാജോണ്‍, ഡയാന ഹമീദ്, സുനില്‍ സുഖദ, ശ്രീജിത്ത് രവി, അഷറഫ് പിലാക്കല്‍, രാജന്‍ വര്‍ക്കല എന്നിവര്‍ക്കൊപ്പം പുതുമുഖം താര അമല ജോസഫും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മറ്റ് ചില പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. രചന അജയ് ഷാജി, പ്രശാന്ത് വിശ്വനാഥന്‍, ഗാനങ്ങള്‍ പ്രശാന്ത് വിശ്വനാഥന്‍, സംഗീതം മിനി ബോയ്. തൊടുപുഴയിലും പരിസരങ്ങളിലും രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങളിലുമായിട്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *