പത്തനംതിട്ടയിലെ പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചവരെ വിമർശിച്ച് സുപ്രീം കോടതി. രാജ്യത്ത് എത്രയോ ദേശസാൽക്കൃത ബാങ്കുകൾ ഉണ്ട് അവിടെയൊന്നും പണം നിക്ഷേപിക്കാതെ അധിക പലിശ ലക്ഷ്യമിട്ടല്ലേ അവിടെ നിക്ഷേപിച്ചതെന്ന് നിക്ഷേപകരോട് സുപ്രീം കോടതി ചോദിച്ചു. അങ്ങനെ നിക്ഷേപം നടത്തിയവർ അതിന്റെ റിസ്‌ക് എടുക്കാൻ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. പോപ്പുലർ ഫിനാൻസ് എംഡി തോമസ് ഡാനിയലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെയും നിക്ഷേപകരുടെയും ഹർജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ പരാമർശം.
പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചവരെ വിമർശിച്ച് സുപ്രീം കോടതി
