സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ കുടിശിക തീർക്കാൻ സർക്കാരിന് വിതരണക്കാർ പത്ത് ദിവസം കൂടി സമയം നല്‍കി. ഉപകരണങ്ങൾ തിരിച്ചെടുക്കരുത് എന്ന ആശുപത്രി അധികൃതരുടെ അഭ്യർത്ഥനക്ക് പിന്നാലെയാണ് വിതരണക്കാരുടെ തീരുമാനം ഇതോടെ താല്‍ക്കാലിക ആശ്വാസം ആയിരിക്കുകയാണ്. വിതരണക്കാരുടെ അടിയന്തര യോഗം ഇന്ന് വൈകിട്ട് നടക്കും. സംസ്ഥാനത്തെ നാല് പ്രധാന സർക്കാർ ആശുപത്രികളിലെ ശസ്ത്രക്രിയ ഉപകരണ വിതരണ കുടിശ്ശികയാണ് സര്‍ക്കാര്‍ വീട്ടാനുള്ളത്. കുടിശിക തീര്‍ക്കുന്നതിന് കരാറുകാർ അനുവദിച്ച സമയപരിധി അവസാനിച്ചു. ഇതോടെയാണ് ഉപകരണങ്ങൾ തിരിച്ചെടുക്കാന്‍ വിതരണക്കാർ രംഗത്തെത്തിയത്.
മെഡിക്കൽ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ കുടിശിക തീർക്കാൻ സർക്കാരിന് പത്ത് ദിവസം കൂടി സമയം നല്‍കി വിതരണക്കാര്‍
