സൗത്ത് ഇന്ത്യന്‍ ബാങ്കിന് ആദ്യ പാദത്തില്‍ മികച്ച മുന്നേറ്റം. ഏപ്രില്‍-ജൂണ്‍ കാലയളവില്‍ അറ്റാദായം മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 17.29 ശതമാനം ഉയര്‍ന്ന് 377.63 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23.05 ശതമാനം വളര്‍ച്ചയോടെ അറ്റ പലിശ വരുമാനം 1,025 കോടി രൂപയായി ഉയര്‍ന്നു. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 3.15 ശതമാനത്തില്‍ നിന്നും 177 ബേസിസ് പോയിന്റുകള്‍ കുറഞ്ഞ് 1.38 ശതമാനത്തിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍വര്‍ഷത്തെ 0.68 ശതമാനത്തില്‍ നിന്ന് 42 പോയിന്റുകള്‍ മെച്ചപ്പെട്ട് 0.26 ശതമാനമായി കുറഞ്ഞു. കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം 247 പോയിന്റുകള്‍ മെച്ചപ്പെട്ട് 81.40 ശതമാനമായി. റീറ്റെയ്ല്‍ നിക്ഷേപങ്ങള്‍ 13.66 ശതമാനം ഉയര്‍ന്ന് 1,24,306 കോടി രൂപയായി. എന്‍.ആര്‍.ഐ നിക്ഷേപം 32,293 കോടി രൂപയില്‍ നിന്നും 36,432 കോടി രൂപയായി. കാസ നിക്ഷേപത്തില്‍ 14.61 ശതമാനം വളര്‍ച്ച. സേവിങ്‌സ് ബാങ്ക് നിക്ഷേപത്തില്‍ 16.51 ശതമാനവും കറന്റ് അക്കൗണ്ടില്‍ 6.95 ശതമാനവും വളര്‍ച്ചയുണ്ടായി. വായ്പകള്‍ 1,04,368 കോടി രൂപയായി ഉയര്‍ന്നു. വായ്പാ വിതരണത്തില്‍ 15,170 കോടി രൂപയുടെ വര്‍ധനയുണ്ടായി.
