പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം സംബന്ധിച്ച കേസന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നും, കേസിന്റെ അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തുമെന്നും അച്ഛന് ജയപ്രകാശ്. ഡീൻ ഉൾപ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം സഹായിക്കുമെന്ന് വിശ്വാസമുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കാണാൻ വന്നതെന്ന് അദ്ദേഹം പറഞ്ഞു. സമരകാര്യങ്ങളെ കുറിച്ചൊന്നും പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തിയിട്ടില്ലെന്നും, മുഖ്യമന്ത്രിയെ ഇനി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും ജയപ്രകാശ് വ്യക്തമാക്കി.
അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തുമെന്ന് സിദ്ധാർത്ഥന്റെ അച്ഛന്
