തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംഎല്‍എ എ പത്മകുമാർ പാർട്ടിക്ക് കത്ത് നൽകി. തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ നേതാക്കൾ തമ്മിൽ തര്‍ക്കം ഉണ്ടായതിൽ തെരഞ്ഞെടുപ്പിന് ശേഷം കര്‍ശന നടപടി ഉണ്ടായേക്കും. അസാധാരണമായ സംഭവമാണ് നടന്നതെന്നാണ് വിലയിരുത്തൽ. വി എൻ വാസവൻ സ്ഥിതിഗതികൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
സിപിഎമ്മിന് കത്ത് നൽകി എ പത്മകുമാര്‍
