തൻ്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്. വ്യക്തിഹത്യ നടത്തിയിട്ട് തനിക്ക് ജയിക്കണ്ടെന്നും ഉള്ളത് പറഞ്ഞിട്ട് ജയിച്ചാൽ മതിയെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. വ്യക്തിഹത്യ നടത്തില്ല, അതിനെ പിന്തുണക്കുകയുമില്ല, മാത്രമല്ല വ്യക്തിഹത്യ നടത്തുന്നവർക്ക് സംരക്ഷണം കൊടുക്കില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.ഒരുതരത്തിലുള്ള വ്യാജ പ്രചരണങ്ങളിലും വടകര മണ്ഡലത്തിലെ ജനങ്ങള് വീഴില്ലെന്നും ഷാഫി പറമ്പില് പറഞ്ഞു.
തൻ്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്
