സ്വവർഗ വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ്ഗ പങ്കാളികൾ നൽകിയ ഹർജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്. സ്വവർഗവിവാഹത്തിന് അംഗീകാരമില്ല.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് കൗളും മാത്രമാണ് ഇതിനോട് യോജിച്ചത്. ജസ്റ്റിസുമാരായ ഹിമ കോലിയും, രവീന്ദ്രഭട്ടും, നരസിംഹും വിയോജിച്ചതിനെ തുടർന്ന് 3-2ന് ഭരണഘടനാ ബഞ്ച് ഹർജികൾ തള്ളി. സ്വവർഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഹർജിയിൽ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
സ്വവർഗ വിവാഹത്തിന് അംഗീകാരമില്ല
