സംസ്ഥാന വ്യാപകമായി യുഡിഎഫ് മണ്ഡലം തലത്തിൽ പദയാത്രകൾ നടത്തി വരുകയാണ്. ഇതിന്റെ ഭാഗമായാണ് കരുനാഗപ്പള്ളിയിലും പദയാത്ര നടന്നത്. എന്നാൽ ഇന്നലെ കൊല്ലം കരുനാഗപ്പള്ളിയിൽ യുഡിഎഫ് പദയാത്രക്കിടെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കൈയ്യാങ്കളിയുണ്ടായി. തർക്കം കാരണം പദയാത്ര സ്വീകരണം പൂർത്തിയാക്കാതെ അവസാനിപ്പിക്കേണ്ടി വന്നു. മണ്ഡലം കമ്മിറ്റി പ്രസിഡൻറുമാരുടെ പുനഃസംഘടന അടക്കമുള്ള വിഷയങ്ങൾ കാരണമാണ് തർക്കമുണ്ടായതെന്നാണ് റിപ്പോർട്ട്.
യുഡിഎഫ് പദയാത്രക്കിടെ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ തർക്കം
