ഏഥറില്‍ നിന്നും ഫാമിലി സ്കൂട്ടര്‍ വിഭാഗത്തിലേക്കുള്ള മോഡലായാണ് റിസ്തയെ 2024 ഏപ്രില്‍ ആറിന് അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇറങ്ങിയ വാഹനം ഒരു ലക്ഷം വിറ്റു. 2024 ജൂലൈ മുതല്‍ 2025 ഏപ്രില്‍ വരെയുള്ള കാലയളവില്‍ 99,691 യൂണിറ്റ് റിസ്തകളാണ് വിറ്റത്. ഒരു ലക്ഷം തികക്കാന്‍ വേണ്ട 309 യൂണിറ്റുകള്‍ മെയ് മാസത്തിലെ ആദ്യ ദിവസങ്ങളില്‍ തന്നെ വിറ്റുപോയി. 2024 ജൂലൈ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 89,639 റിസ്ത ഇ സ്കൂട്ടറുകളാണ് ഏഥര്‍ വിറ്റത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏഥര്‍ എനര്‍ജി ആകെ വിറ്റ ഇ സ്കൂട്ടറുകളില്‍ 58 ശതമാനവും റിസ്തയായിരുന്നുവെന്നത് ഈ മോഡലിന്റെ സ്വാധീനം വെളിവാക്കുന്നുണ്ട്. 2025 സാമ്പത്തികവര്‍ഷത്തില്‍ ഏഥര്‍ ഏക്കാലത്തേയും മികച്ച വില്പനയായ 1,55,405 യൂണിറ്റുകളിലേക്കെത്തിയതും റിസ്തയുടെ സഹായത്തിലായിരുന്നു.
റിസ്ത ഒരു ലക്ഷം വിറ്റ് ഏഥര്‍ എനര്‍ജി
