അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം ‘മെട്രോ ഇന്‍ ദിനോ’ ട്രെയിലര്‍ എത്തി. 2007ല്‍ റിലീസ് ചെയ്ത ‘ലൈഫ് ഇന്‍ എ മെട്രോ’ സിനിമയുടെ അതേ ശ്രേണിയിലുള്ള സിനിമയാണിത്. ആദിത്യ റോയ് കപൂര്‍, സാറ അലിഖാന്, പങ്കജ് തൃപാഠി, അലി ഫസല്‍, ഫാത്തിമ സന ഖാന്, കൊങ്കണ സെന്‍, അനുപം േഖര്, നീന ഗുപ്ത എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. കഥയും തിരക്കഥയും അനുരാഗിന്റേതാണ്. സംഗീതം പ്രീതം. ടി സീരിസ് ആണ് നിര്‍മാണം. ചിത്രം ജൂലൈ നാലിനു തിയറ്ററുകളിലെത്തും.
‘മെട്രോ ഇന്‍ ദിനോ’ ട്രെയിലര്‍
