പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്ക് പോകും. ആസിയാൻ സമ്മേളനത്തിലും ഇന്ത്യ ആസിയാൻ ഉച്ചകോടിയിലും പങ്കെടുത്ത ശേഷം നാളെ വൈകിട്ട് തന്നെ പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും. അദ്ദേഹത്തിന് ജി20 ഉച്ചകോടിയുടെ ഒരുക്കങ്ങൾക്ക് തിരിച്ച് എത്തേണ്ടതുള്ളതിനാൽ ആസിയാൻ സമ്മേളനത്തിന്റെ സമയം പുതുക്കി നിശ്ചയിക്കാൻ ഇന്തോനേഷ്യ തയ്യാറായി.
പ്രധാനമന്ത്രി ഇന്ന് ജക്കാർത്തയിലേക്ക്
