ചാണ്ടി ഉമ്മൻ മുപ്പതിനായിരത്തിനും നാൽപതിനായിരത്തിനും ഇടയിൽ ഭൂരിപക്ഷത്തിന് ജയിക്കും എന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ. എന്നാൽ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എൽഡിഎഫ്. അതോടൊപ്പം സാങ്കേതികത്വമല്ല, ജനങ്ങളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്നമെന്നും അതിന്റെ പേരിൽ എന്നെ ട്രോളിയാലും മോശക്കാരനായി ചിത്രീകരിച്ചാലും സാരമില്ലെന്നും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. വോട്ട് ചെയ്യാൻ അവസരം ലഭിക്കാതെ വോട്ടർമാർ തിരികെ പോകുന്ന സ്ഥിതി പുതുപ്പളളിയിലുണ്ടായി. പോളിംഗ് ശതമാനം കുറഞ്ഞതിന് കാരണം ഇലക്ഷൻ കമ്മീഷൻ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മറ്റന്നാൾ നടക്കുന്ന വോട്ടെണ്ണലിൽ വിജയപ്രതീക്ഷയിൽ മുന്നണികൾ
