സംസ്ഥാനത്ത് പോളിംഗ് ഉച്ചയോടെ കനത്തു. 4 മണിയാകുമ്പോൾ 60 ശതമാനത്തിലേക്ക് പോളിംഗ്എത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് 56.01 ശതമാനം കടന്നു. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനം കടന്നു. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്. നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ മുതൽ തന്നെ രേഖപ്പെടുത്തുന്നുണ്ട്. പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളുമെല്ലാം തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പോളിംഗ് ഉച്ചയോടെ കനത്തു
