വിമർശനങ്ങളെ സദുദ്ദേശത്തോടെ കാണണമെന്നും വിമർശകരെ ആക്ഷേപിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ. ആദ്യം പോസിറ്റീവായി പ്രതികരിച്ച രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് നിലപാട് മാറ്റി സദുദ്ദേശപരമെന്ന് കാണാൻ സൗകര്യമില്ലെന്ന് രാഹുൽ പറഞ്ഞു ഇത്തരം നിലപാടുകൾ എടുത്താൽ പാർട്ടിയുടെ സ്ഥിതി എന്താകുമെന്ന് ഓർക്കണം എസ്എഫ്ഐയെ പുകഴ്ത്തിയെന്ന തെറ്റായ വ്യാഖ്യാനത്തിലൂടെ തനിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയെന്നും അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റിൽ വിമർശിച്ചു.
യൂത്ത് കോൺഗ്രസിനെതിരെ വീണ്ടും വിമർശനവുമായി പിജെ കുര്യൻ
