ആറുവർഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് പെരിയ ഇരട്ടക്കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് ശിക്ഷ പ്രഖ്യാപിച്ചത്. അതേസമയം സിബിഐയ്ക്കെതിരെ വിമർശനവുമായി ഫേസ്ബുക് പോസ്റ്റിറ്റിട്ടിരിക്കുകയാണ് പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെ. മണികണ്ഠൻ. കൂട്ടിലിട്ട തത്തയ്ക്ക് യജമാനനെ അനുസരിക്കാൻ മാത്രമേ നിവൃത്തിയുള്ളൂവെന്നും കള്ള സാക്ഷികളും വ്യാജ മൊഴികളും കൊണ്ട് താൽക്കാലികമായി നിങ്ങൾക്ക് സത്യത്തെ തോൽപ്പിക്കാൻ കഴിഞ്ഞേക്കും, ഞങ്ങളെ തുറങ്കിലടക്കാനും പക്ഷേ തോൽപ്പിക്കാനാവില്ലന്നും മണികണ്ഠന്റെ പോസ്റ്റിലുണ്ട്.
സിബിഐയ്ക്കെതിരെ വിമർശനവുമായി പെരിയ ഇരട്ടക്കൊലക്കേസ് പ്രതി
