മുൻ ധനമന്ത്രി തോമസ് ഐസക് അഴിമതിയെ ന്യായീകരിക്കുകയാണെന്നും കേരള ഫിനാൻഷ്യൽ കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമവിരുദ്ധമായതാണ് അനിൽ അംബാനിയുടെ കമ്പനിയിൽ നിക്ഷേപം നടത്തിയതെന്നും ഇതിന് ശേഷം രണ്ട് മാസം കഴിഞ്ഞാണ് ഡയറക്ടർ ബോർഡ് യോഗം ചേർന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചപ്പോൾ തോമസ് ഐസക് മറുപടി നൽകിയില്ലെന്നും ഇപ്പോൾ പരസ്യമായി ആരോപണം ഉന്നയിച്ചപ്പോഴാണ് ന്യായീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഡബിൾ A+ ഉള്ള കമ്പനി എന്നാണ് മുൻ ധനമന്ത്രിയും ഇപ്പോഴത്തെ ധന മന്ത്രിയും പറയുന്നത് ഇവർക്ക് രണ്ടു പേർക്കുമാണ് ഡബിൾ A+ കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കെ എഫ് സിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് വിഡി സതീശൻ
