ഇക്കഴിഞ്ഞ ഓണക്കാലത്തേതടക്കം ആദ്യ അഞ്ചുമാസം സര്‍ക്കാറിന്റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒമ്പതിനായിരം കോടിയിലധികം വര്‍ധിച്ചു. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള വരുമാനത്തിന്റെ കണക്കാണിത്. ഓണവിപണി സജീവമായിരുന്ന ആഗസ്റ്റില്‍ നികുതിവരുമാനം മുന്‍ മാസത്തേക്കാള്‍ 4,700 കോടി വര്‍ധിച്ചു. മുന്‍വര്‍ഷം ഇതേ സമയത്തേക്കാള്‍ റവന്യൂകമ്മി കുറഞ്ഞെങ്കിലും കടമെടുപ്പ് കൂടി. സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ അഞ്ച് മാസത്തെ ജി.എസ്.ടി വരുമാനം 20,274 കോടിയാണ്. ബജറ്റ് കണക്കാക്കിയതിന്റെ 40 ശതമാനമാണ് ആദ്യ അഞ്ചുമാസം കൊണ്ട് ഖജനാവിലെത്തിയത്. മുന്‍വര്‍ഷം 35 ശതമാനമായിരുന്നു. വില്‍പന നികുതിയില്‍ വലിയ മാറ്റമില്ല. ആദ്യ അഞ്ചുമാസം നികുതി വരുമാനം 51,578.32 കോടി. ഓണം വിപണി തുണച്ചപ്പോള്‍ കഴിഞ്ഞ മാസം 14,118 കോടിയാണ് നികുതി പിരിച്ചത്. നികുതിയേതര വരുമാനത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ എട്ടുശതമാനത്തോളം വര്‍ധനവുണ്ടായി. 7,727 കോടിയാണ് പിരിച്ചത്.
