ആപ്പിളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണായ ഐഫോണ്‍ ഡ്യുവോയുടെ ഏറ്റവും നിര്‍ണായക ഘടകം നിര്‍മ്മിക്കുന്നത് പ്രധാന എതിരാളിയായ സാംസങ് ആണെന്ന് റിപ്പോര്‍ട്ട്. ഫോണിന്റെ അകത്തെ മടക്കാവുന്ന സ്‌ക്രീന്‍ പാനലിനായി ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ സാംസങ്ങിന്റെ ഡിസ്‌പ്ലേ വിഭാഗം ആപ്പിളില്‍ നിന്ന് ഓരോ ഡിവൈസിനും ഏകദേശം 250 ഡോളര്‍ വീതം ഈടാക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മൂന്ന് വര്‍ഷത്തേക്കാണ് കരാറെന്നും റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നു. സാധാരണ ഐഫോണുകളില്‍ ഉപയോഗിക്കുന്ന സാധാരണ OLED പാനലുകളെ അപേക്ഷിച്ച് വളരെ സങ്കീര്‍ണ്ണമാണ് ഐഫോണ്‍ ഡ്യുവോയുടെ അകത്തെ സ്‌ക്രീന്‍. 250 ഡോളര്‍ വിലവരുന്ന ഈ ഡിസ്‌പ്ലേ ഫോണിലെ ഏറ്റവും ചെലവേറിയ കാമ്പ്യൂട്ടേഷണല്‍ ഘടകങ്ങളില്‍ ഒന്നായി മാറും. തുടര്‍ച്ചയായി മടക്കാനും നിവര്‍ത്താനും കഴിയുന്ന രീതിയിലുള്ള ഈ സ്‌ക്രീനിന്റെ സങ്കീര്‍ണ്ണതയാണ് ഉയര്‍ന്ന ചെലവിന് കാരണം.
ഐഫോണ്‍ ഡ്യുവോയുടെ നിര്‍മാണം സാംസങിനോ?
