15,000 രൂപ വരെയുള്ള ആവര്‍ത്തിച്ചുള്ള ഇടപാടുകള്‍ക്ക് ഇനി മുതല്‍ ഒടിപി ആവശ്യമില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്കായി ഏകീകൃത ഇ-മാന്‍ഡേറ്റ് ചട്ടക്കൂട് അവതരിപ്പിച്ചു. ഇതനുസരിച്ച് ഉപയോക്താക്കള്‍ക്ക് ‘അഡീഷണല്‍ ഫാക്ടര്‍ ഓതന്റിക്കേഷന്‍’ ഉപയോഗിച്ച് ഒരു തവണ ഇ-മാന്‍ഡേറ്റ് രജിസ്റ്റര്‍ ചെയ്യാം. ഒരിക്കല്‍ ഇത് അംഗീകരിക്കപ്പെട്ടാല്‍ 15,000 രൂപ വരെയുള്ള ആവര്‍ത്തിച്ചുള്ള പേയ്‌മെന്റുകള്‍ ഒടിപി ഇല്ലാതെ തന്നെ ഓട്ടോമാറ്റിക്കായി നടക്കും. എന്നാല്‍ ഈ പരിധിക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പരിശോധനകള്‍ തുടരും. അന്താരാഷ്ട്ര പേയ്‌മെന്റുകളെയും ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അധിക നിരക്കുകള്‍ ഈടാക്കാനും പാടില്ല. ഇന്‍ഷുറന്‍സ് പ്രീമിയം, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം, ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്റുകള്‍ എന്നിവ ഇ-മാന്‍ഡേറ്റ് വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, അധിക പരിശോധനകള്‍ കൂടാതെ ഒരു ലക്ഷം രൂപ വരെ ഓട്ടോമാറ്റിക്കായി പേയ്‌മെന്റ് നടത്താം.
