ഇന്‍സ്റ്റഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പുതിയ ഫീച്ചറാണ് ഒ.ജി (ഒണ്‍ലി ഗാങ്സ്റ്റര്‍) എന്നു വിളിപ്പേരുള്ള ഫ്‌ളാഷ് ഫില്‍റ്റര്‍. ഈ ഫില്‍റ്ററാണ് ഇപ്പോള്‍ സ്റ്റോറികളും റീലും ഭരിക്കുന്നത്. സംഭവം മെറ്റ എ.ഐയുടെ പുതിയ ടൂളാണ്. ഇന്‍സ്റ്റയില്‍ സ്റ്റോറീസില്‍ പോയി ഒരു ചിത്രം സെലക്ട് ചെയ്യുക. റീ സ്റ്റൈല്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. അപ്പോള്‍ നിരവധി ഫില്‍റ്ററുകള്‍ വരും. അതില്‍നിന്ന് ഫ്ളാഷ് എന്ന ഫില്‍റ്റര്‍ തിരഞ്ഞെടുക്കുക. കുറച്ചുസമയത്തിനുശേഷം ഒ.ജി ചിത്രം തയ്യാര്‍. നമ്മളെ ഫോക്കസ് ചെയ്ത് ഫ്ളാഷ് അടിക്കുന്നതു പോലെയുള്ള ഫീച്ചറാണിത്. ബാക്ക്ഗ്രൗണ്ട് മുഴുവന്‍ കുറച്ച് ഡാര്‍ക്കാവുകയും ചെയ്യും. ഇതുകൂടാതെ സ്‌റ്റൈല്‍ ഓപ്ഷനില്‍ ആഡ്, റിമൂവ്, ചേഞ്ച് എന്നീ ഫീച്ചറുകളും ഉണ്ട്. വേറെ എ.ഐ ആപ്പുകളുടെ സഹായമില്ലാതെ ഫോട്ടോയില്‍ നിന്ന് ബാക്ക്ഗ്രൗണ്ട് മാറ്റാനും ചിത്രങ്ങള്‍ ആഡ് ചെയ്യാനും മറ്റുമുള്ള ഓപ്ഷനുകളും ഇതിലുണ്ട്.
ഇന്‍സ്റ്റയില്‍ വൈറലായി ഫ്ളാഷ് ഫില്‍റ്റര്‍
