‘പേട്രിയറ്റ്’ സിനിമയ്ക്ക് കത്രിക വച്ച് സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും ഒഴിവാക്കാനാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരുമായി ചിത്രത്തിലെ വില്ലന്റെ പേരിന് സാമ്യമുണ്ടെന്നാണ് സൂചന. ഇത് വിവാദമാകാന്‍ സാധ്യതയുള്ളതിനാല്‍ അതൊഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിര്‍ദേശം അനുസരിച്ച് അണിയറപ്രവര്‍ത്തകര്‍ ചിത്രം റീ- എഡിറ്റ് ചെയ്ത് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും. കൊച്ചിയിലെ ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ റീ- എഡിറ്റിങ് പൂര്‍ത്തിയായിട്ടുണ്ട്. ഇതടക്കമുള്ള മാറ്റങ്ങളുമായാണ് മേയ് ഒന്നിന് ചിത്രം തിയറ്ററുകളില്‍ എത്തുക. 18 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് പേട്രിയറ്റ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, രേവതി, രാജീവ് മേനോന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.
‘പേട്രിയറ്റ്’ ചിത്രത്തിന് കത്രിക വച്ച് സെന്‍സര്‍ ബോര്‍ഡ്
