വെടിക്കെട്ട് ഉത്സവത്തിന്റെ ഭാഗമാണ്, ജനങ്ങളെ ആകർഷിക്കുന്ന ഒന്നാണ്, അത് തടയുകയെന്നത് ശരിയായ നടപടിയായിരിക്കില്ലെന്ന് മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ. അപകടത്തിന്റെ വ്യാപ്തി കൂടാൻ കാരണം വെടിമരുന്നിന്റെ ഉപയോഗം കൂടുതലായതുകൊണ്ടായിരിക്കുമെന്ന് അദേഹം പ്രതികരിച്ചു. സംസ്ഥന സർക്കാരിന്റെ ഉത്തരവ് ലഭിച്ചാൽ ഉടൻ അന്വേഷണം ആരംഭിക്കുമെന്നും കേരളത്തിലെങ്ങും ഇനി ഇത്തരം അപകടം ഉണ്ടാകരുതെന്നും അതിനാൽ സമഗ്രമായ അന്വേഷണമാകും നടത്തുകയെന്നും അദേഹം വ്യക്തമാക്കി.
വെടിക്കെട്ട് ഉത്സവത്തിന്റെ ഭാഗമാണ് അത് തടയുകയെന്നത് ശരിയായ നടപടിയായിരിക്കില്ലെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ
