ധനുഷ് സംവിധാനം ചെയ്യുന്ന ‘നിലാവുക്ക് എന്‍ മേല്‍ എന്നടി കോപം’ എന്ന തമിഴ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നായകനും അയാളുടെ രണ്ട് പ്രണയങ്ങളും ആണ് ചിത്രം പറയുന്നത്. ലിയോ എന്ന ചിത്രത്തിന് ശേഷം മാത്യു തോമസ് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ധനുഷ് ഗാന രംഗത്ത് മാത്രമെത്തുന്ന ചിത്രത്തില്‍ പവിഷ്, അനിഖ സുരേന്ദ്രന്, പ്രിയ പ്രകാശ് വാര്യര്‍, മാത്യു തോമസ്, റാബിയ, വെങ്കടേഷ് മേനോന്, അന്പ്, സതിഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ എഴുതുന്നതും ധനുഷ് തന്നെയാണ്. ലിയോണ്‍ ബ്രിട്ടോയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുക. ഫെബ്രുവരി 21ന് ചിത്രം തിയറ്ററുകളില്‍ എത്തും.
‘നിലാവുക്ക് എന്‍ മേല്‍ എന്നടി കോപം’ ട്രെയിലര്‍
