സംവിധായകന് അരുണ്‍രാജ കാമരാജിന്റെ പുതിയ ചിത്രത്തില്‍ നയന്‍താര നായികയാകും എന്ന് റിപ്പോര്‍ട്ട്. നയന്‍താരയുടേത് നായികാ പ്രാധാന്യമുള്ള ഒരു ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. പ്രമേയം എന്തെന്ന് വെളിപ്പെടുത്തിയിട്ടില്ല. നിര്‍മാണ നിര്‍വഹണം പ്രിന്‍സ് പിക്ചേഴ്സായിരിക്കും. നയന്‍താര നായികയായി വേഷമിട്ടവയില്‍ ഒടുവിലത്തിയ ചിത്രം ഇരൈവനാണ്. നയന്‍താരയുടെ നായികയായി വേഷമിട്ട ഇരൈവന്‍ സിനിമയില്‍ ജയം രവിയാണ് നായകനായത്. ഇരൈവന്‍ ഒരു സൈക്കോ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. നയന്‍താരയുടെയും ജയം രവിയുടെയും ഇരൈവന്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നതിനാല്‍ ആരാധകരുടെ ശ്രദ്ധയില്‍ ഇപ്പോഴും ചിത്രമുണ്ട്. ഒക്ടോബര്‍ ഇരുപത്തിയാറിന് പ്രദര്‍ശനം തുടങ്ങിയത്. നയന്‍താര നായികയായ ഇരൈവന്‍ സിനിമയുടെ ഒടിടി റൈറ്റ്സ് നേടിയത് നെറ്റ്ഫ്ലിക്സാണ്.
അരുണ്‍രാജ കാമരാജിന്റെ ചിത്രത്തില്‍ നയന്‍താര നായിക!
