ആര്ജെഡിയുടെ പ്രശ്നം എൽഡിഎഫ് ആദ്യം പരിഹരിക്കട്ടെയെന്നും മുസ്ലിം ലീഗിനായി എൽഡിഎഫ് കൺവീനർ കണ്ണീരൊഴുക്കേണ്ടെന്നും കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. 53 വര്ഷം മുൻപ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛനാണെന്നും, മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായെന്നാണ് തന്റെ അറിവ്, മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള സഖ്യം നിലനിര്ത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗിനായി ഇപി ജയരാജൻ കണ്ണീരൊഴുക്കേണ്ടെന്ന് കെ മുരളീധരൻ
