ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി കെ സുധാകരൻ മത്സരിക്കും. ഇത് സംബന്ധിച്ച് എഐസിസി കെ.സുധാകരന് നിര്‍ദേശം നല്കി. കെപിസിസി അധ്യക്ഷ പദവിയും എംപി സ്ഥാനവും ഒരുമിച്ച് കൊണ്ട് പോകുന്നതിലെ ബുദ്ധിമുട്ട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ സിപിഎം എംവി ജയരാജനെ തീരുമാനിച്ച സാഹഹചര്യത്തിൽ അതിനെ നേരിടാൻ സുധാകരൻ തന്നെ വേണമെന്ന നിലപാടാണ് നേതൃത്വത്തിന്. തുടർച്ചയായി ഇത് നാലാം തവണയാണ് സുധാകരൻ കണ്ണൂരിൽ മത്സരിക്കുന്നത്.
കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ തന്നെ മത്സരിക്കും
