സ്കൂളുകളിലെ സുംബ ഡാൻസിൽ എന്താണ് തെറ്റെന്ന് മന്ത്രി ആർ ബിന്ദു. കാലത്തിന് അനുസരിച്ച് മാറി ചിന്തിക്കാൻ എല്ലാവരും തയ്യാറാകണമെന്നും കുട്ടികളിൽ മാനസിക ശാരീരിക ഉല്ലാസം നൽകുന്നതാണ് സുംബയെന്നും മന്ത്രി വിശദീകരിച്ചു. ധാർമികതയ്ക്ക് ക്ഷതമേല്പിക്കുന്നതാണ് സൂംബ ഡാൻസെന്നും രക്ഷിതാക്കൾ ഉയർന്നു ചിന്തിക്കണമെന്നുമായിരുന്നു എസ്വൈഎസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചത്. ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
സ്കൂളുകളിലെ സുംബ ഡാൻസിനെതിരെ ഉണ്ടായ വിമർശനത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു
