ജൂലായ് ഒന്നു മുതൽ ആഗസ്ത് 31 വരെ നടത്തുന്ന ഫയൽ അദാലത്തിന്റെ വകുപ്പു തല ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നൽകി. സെക്രട്ടേറിയറ്റിൽ മറ്റു വകുപ്പുകളുടെ അഭിപ്രായം തേടിയുള്ള ഫയലുകളിൽ കാലതാമസം ഒഴിവാക്കാൻ ചീഫ് സെക്രട്ടറി മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കണം. ഇത്തരത്തിൽ കൂടുതൽ ഫയലുകള്‍ ധനകാര്യ വകുപ്പിലാണുണ്ടാവുകയെന്നും വകുപ്പ് സെക്രട്ടറി പ്രത്യേക ശ്രദ്ധ നൽകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദ്ദേശിച്ചു. കെട്ടിക്കിടക്കുന്നതും തീർപ്പാക്കേണ്ടതുമായ എല്ലാ ഫയലുകളിലും വേഗം തീരുമാനമെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫയൽ അദാലത്ത് നടത്തുന്നത്. ഉദ്യോഗസ്ഥര്‍ക്കുള്ള ഡെലിഗേഷനും വ്യവസ്ഥകളിലെ ഭേദഗതിയും ആവശ്യമെങ്കില്‍ വരുത്തുന്നതിന് ചീഫ് സെക്രട്ടറിതലത്തില്‍ യോഗം ചേര്‍ന്ന് ശുപാര്‍ശ നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഫയൽ അദാലത്തിന്റെ വകുപ്പു തല ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
