കോഴിക്കോട് എന്ഐടിയിലെ മെക്കാനിക്കല് എഞ്ചിനിയറിങ് വിഭാഗം പ്രഫസര് ഷൈജ ആണ്ടവന്റെ ഫേസ്ബുക്ക് കമന്റ് അപമാനകരമാണെന്നും ഗോഡ്സെയെ മഹത്വവത്കരിച്ച അധ്യാപികയുടെ അഭിപ്രായം നന്ദികേടാണെന്നും മന്ത്രി ആർ ബിന്ദു വ്യക്തമാക്കി. വിദ്യാർത്ഥികളിലേക്ക് ശരിയായ ചരിത്രബോധം നൽകേണ്ടവരാണ് അധ്യാപകർ. അവർ ഇങ്ങിനെ പ്രവർത്തിച്ചത് തെറ്റായ സന്ദേശം നൽകുമെന്നും ആർ ബിന്ദു പറഞ്ഞു. ഗോഡ്സയെ പ്രകീര്ത്തിച്ച് ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപിക ഷൈജ ആണ്ടവനെതിരെ എസ്എഫ്ഐയുടെ പരാതിയിൽ കുന്നമംഗലം പൊലീസ് കേസെടുത്തിരുന്നു.
കോഴിക്കോട് എൻഐടി അധ്യാപികയ്ക്കെതിരെ മന്ത്രി ആർ ബിന്ദു
