തമിഴ്നാട്ടില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാക്കളും സിപിഎം നേതാക്കളും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ചയിൽ വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഡിഎംകെയോട് അധിക സീറ്റ് ചോദിച്ച് സിപിഎം. കഴിഞ്ഞ തവണ കോയമ്പത്തൂരിലും മധുരയിലുമാണ് സിപിഎം മത്സരിച്ചിരുന്നത്. ഇതിനുപുറമെ നാഗപ്പട്ടണം, തെങ്കാശി, കന്യാകുമാരി സീറ്റുകള്‍ കൂടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പ്രാരംഭ ഘട്ട ചര്‍ച്ച മാത്രമാണ് നടന്നതെന്നും സ്പെയിനില്‍നിന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് തിരിച്ചെത്തിയശേഷം വീണ്ടും ചര്‍ച്ച തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ കൂടുതൽ സീറ്റ് വേണമെന്ന് സിപിഎം
