നിയമസഭയിൽ മൂന്നിലൊന്ന് പ്രാതിനിധ്യം ഉണ്ടായിട്ടും മൂന്നാം സീറ്റിനായി ലീഗ് കേഴുകയാണെന്ന് മന്ത്രി പി രാജീവ്. അപമാനം സഹിച്ച് യുഡിഎഫിൽ നിൽക്കണോ സ്വതന്ത്രമായി നിൽക്കണോ എന്ന് മുസ്ലിം ലീഗിന് തീരുമാനിക്കാം. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത്തവണ വലിയ മുന്നേറ്റം ഇടതുമുന്നണിക്ക് ഉണ്ടാകുമെന്നും കഴിഞ്ഞ തവണ പ്രത്യേക സാഹചര്യം മൂലമാണ് യുഡിഎഫിന് കൂടുതൽ സീറ്റുകൾ നേടാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാം സീറ്റിനായി മുസ്ലിം ലീഗ് ദയനീയമായി യാചിക്കുകയാണെന്ന് മന്ത്രി പി രാജീവ്
