ഉത്തർപ്രദേശിലെ യുവാക്കളെ രാഹുൽ ഗാന്ധി മദ്യപാനികളായി ചിത്രീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ മദ്യപിച്ച് ലക്കുകെട്ട നിരവധി യുവാക്കളെ കണ്ടുവെന്ന് രാഹുൽ ഗാന്ധി പരാമർശിച്ചിരുന്നു. യുവാക്കളോടുള്ള കോൺഗ്രസ് മനോഭാവമാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിലൂടെ പുറത്തായതെന്നും അദ്ദേഹം വിമർശിച്ചു. ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാമക്ഷേത്രത്തെ രാഹുൽ ഗാന്ധി നിരന്തരം അപമാനിക്കുന്നുവെന്നും രാമക്ഷേത്രത്തിൽ കോൺഗ്രസിന് വിശ്വാസമില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
